01:47pm 23 September 2026
NEWS
സൂര്യക്കൊപ്പം വീണ്ടും കീർത്തി സുരേഷ്
26/04/2025  01:48 PM IST
സൂര്യക്കൊപ്പം വീണ്ടും കീർത്തി സുരേഷ്

മിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ സൂര്യയുടേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം കാർത്തിക് സുബുരാജ് സംവിധാനം ചെയ്തിരിക്കുന്ന 'റെട്രോ'യാണ്. ഈ ചിത്രം മെയ്-1ന് റിലീസാകും. ഈ ചിത്രത്തിനെ തുടർന്ന് ആർ.ജെ.ബാലാജി സംവിധാനം ചെയ്യുന്ന  തന്റെ 45-ാമത്തെ ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന 'വാടിവാസൽ' എന്ന ചിത്രത്തിലും അഭിനയിക്കുമെന്നുള്ള റിപ്പോർട്ടും ഉണ്ട്. എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം എപ്പോൾ തുടങ്ങുമെന്നും, അതിൽ സൂര്യ എപ്പോൾ ജോയിൻ ചെയ്യും എന്നുള്ളത് കുറിച്ചു കൃത്യമായ  വിവരങ്ങളൊന്നും ഇല്ല. 
  ഈ സാഹചര്യത്തിലാണ് സൂര്യ തെലുങ്കിൽ  'വാത്തി', 'ലക്കി ഭാസ്‌കർ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽ അഭിനയിക്കാനും  കരാറിൽ ഒപ്പിട്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടനെ തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഈ വിവരങ്ങളെല്ലാം മുൻപ് നൽകിയിരുന്നു. എന്നാൽ ഈ ചിത്രം കുറിച്ച് ഇപ്പോൾ ലഭിച്ചിരിക്കുന്ന ഒരു പുതിയ വാർത്ത ഈ ചിത്രത്തിൽ സൂര്യക്കൊപ്പം കഥാനായകിയായി അഭിനയിക്കുന്നത് കീർത്തി സുരേഷാണത്രെ!  2018-ൽ പുറത്തിറങ്ങിയ 'താനാ സേർന്ത കൂട്ടം' എന്ന ചിത്രത്തിൽ സൂര്യക്കൊപ്പം കഥാനായകിയായി അഭിനയിച്ചത് കീർത്തി സുരേഷായിരുന്നു. ഈ ചിത്രത്തിന് ശേഷം ഇപ്പോൾ വീണ്ടും സൂര്യയും, കീർത്തി സുരേഷും ഒന്നിക്കുകയാണ്. അതുപോലെ ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കാൻ മറ്റൊരു മലയാളി നടിയായ മമിതാ ബൈജുവിനേയും ചിത്രത്തിന്റെ അണിയറപ്രവർത്തകൾ സമീപിച്ചിരിക്കുന്നു എന്നുള്ള ഒരു റിപ്പോർട്ടും ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത് സംബന്ധമായുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അത് അടുത്ത് തന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഈ ചിത്രം നിർമ്മിക്കുന്നത് തെലുങ്ക് സിനിമയിലെ വമ്പൻ ബാനറുകളിലൊന്നായ സിതാര എന്റർടൈൻമെന്റാണ്. സൂര്യയുടെ 46-ാമത്തെ ചിത്രമായി ങ്ങുന്ന ഈ ചിത്രം ഇന്ത്യയിലെ ആദ്യത്തെ എഞ്ചിൻ എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നതിനെക്കുറിച്ചുള്ള ഒരു കഥയാണെന്നും പറയപ്പെടുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജി.വി.പ്രകാഷാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img